Sunday, November 23, 2008

ഇന്ത്യന്‍ സെക്കുലറിസം- ഇന്ത്യ ഒരു സെക്കുലര്‍ രഷ്ട്രമാണോ

[ഇന്നു ജീവിച്ചിരിക്കുന്ന പലരും ജനിക്കുന്നതിനു മുന്‍പേ രൂപം കൊടുത്തു വകുപ്പുകളാക്കപ്പെട്ടതാണ്‍് ഇന്ത്യന്‍ ഭരണഘടന. രാജ്യത്തിന്റെ പരമോന്നത അധികാരവും, സമത്വവും സാഹോദര്യവും കാത്തു സൂക്ഷിക്കുന്ന ഈ ഘടനയുടെ ഊടും പാവും പരിപാവനതയും ജനാധിപത്യധര്‍മ്മവും ആണെന്നു നമ്മള്‍ വിശസിക്കുന്നു, അവകാശപ്പെടുന്നു. ആറു ദശകത്തിനു ശേഷം ഈ ഭരണഘടന വ്യവസ്ഥകള്‍ കാലഹരണപ്പെട്ടുവോ എന്നന്വേഷിക്കുന്നതോടൊപ്പം, ആറു ദശകത്തിനു മുന്‍പ് തല്പരകഷികള്‍ നിര്‍ണ്ണായക വകുപ്പുകളില്‍ ‘ലേലം വിളിച്ചുറപ്പിച്ചെന്നു’ വിശേഷിക്കപ്പെടുന്ന ഈ ഭരണഘടയുടെ യഥാര്‍ഥ ഊടും പാവും തേടിയുള്ള ഒരു സെക്കുലര്‍ അന്വേഷണം‍.....)

അന്വേഷണം 1. ഇന്ത്യയുടെ സെക്കുലറിസം

1.1 ഇന്ത്യ ഒരു സെക്കുലര്‍ രാഷ്ട്രമാണോ

ഐസ് ബ്രേക്കര്‍

ചോദ്യം ഒന്ന്: (മള്‍ട്ടിപ്പിള്‍ ചോയിസ്)
ഇന്ത്യ ഒരു സെക്കുലര്‍ രാജ്യമാണ്‍് എന്നുപറഞ്ഞാല്‍‍ നിങ്ങള്‍ മനസിലാക്കുന്നതെന്താണ്‍് (1. മതങ്ങള്‍ എല്ലാം തുല്യമാണ്‍് 2. മത സഹിഷ്ണുതയാണ്‍് 3. നിരീശ്വരവാദമാണ്‍് 4. മത നിരാസമാണ്‍് 5. മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവാണ്)
ചോദ്യം രണ്ട്: പൂരിപ്പിക്കുക.
നിങ്ങള്‍ ഒരു സെക്കുലരിസ്റ്റാണോ? എങ്കില്‍ എന്തു കോണ്ട്.............
{ഉത്തരങ്ങള്‍ ഒക്കെ മാന്‍സില്‍ കരുതി വക്കുക. എവീടെയെങ്കിലും എഴുതിവച്ചാലും കുഴപ്പമില്ല. കോപ്പിയടിക്കരുതെന്നു മാത്രം}

ഇനി കാര്യത്തിലേക്കു കടക്കട്ടെ.

മതത്തെക്കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ എടുത്തുയര്‍ത്തപ്പെടുന്ന ഒരാശയമാണല്ലോ ഇന്‍ഡ്യന്‍ ഭരണഘടനയുടെ മതേതരത്വം അഥവാ സെക്കുലറിസം.

എന്നാല്‍ ഈ മതേതരത്വം അല്ലെങ്കില്‍ secularism എന്നുപറഞ്ഞാല്‍ അതിന്റെ ഭരണഘടനാപരമായ ആശയം, അര്‍ത്ഥം അല്ലെങ്കില്‍ അടിസ്ഥാനം എന്താണ്?

അന്വേഷിച്ചു ചെന്നപ്പോള്‍‍ എനിക്കു മനസിലാക്കാന്‍ കഴിഞ്ഞകാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

1950 ജനുവരി 26ന് അംഗീക്കപ്പെട്ട ഇന്‍ഡ്യന്‍ ഭരണഘടനയില്‍ സെക്കുലറിസം എന്ന വാക്ക് ആകസ്മികമായി ഉപയോഗിച്ചിരുന്നതല്ലാതെ ഒരു ഭരണഘനാ ആശയമായി ഉള്‍ക്കൊള്ളിച്ചിരുന്നില്ല്ല. കോണ്‍സ്റ്റിറ്റൂഷനായതിനു ശേഷവും‍ സെക്കുലറിസം എന്ന ഭരണഘടന ആശയം ഇന്ത്യന്‍ ജനങ്ങള്‍ ഒരു പൊതുചര്‍ച്ചയിലൂടെ മനസിലാക്കിയിട്ടില്ല.

ഒരു റിപ്പബ്ലിക്കായി 26 വര്‍ഷങ്ങള്‍ക്കു ശേഷം 1976 ലാണ്‍് നാല്പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെ സെക്കുലറിസം ആദ്യമായി ഇന്ത്യന്‍ ഭരണഘടയില്‍ ഉള്‍പ്പടുത്തിയത്.

enacted as THE CONSTITUTION (Forty-second Amendment) Act, 1976.

3. It is, therefore, proposed to amend the Constitution to spell out
expressly the high ideals of socialism, secularism and the integrity
of the nation, to make the directive principles more comprehensive and
give them precedence over those fundamental rights which have been
allowed to be relied upon to frustrate socio-economic reforms for
implementing the directive principles. It is also proposed to specify
the fundamental duties of the citizens and make special provisions for
dealing with anti-national activities, whether by individuals or
associations.

ഇതിനെ ഒന്നു പരിഭാഷപ്പെടുത്തി താഴെ എഴുതിയിരിക്കുന്നു.

നാല്‍പ്പത്തി രണ്ടാം ഭരണഘടന ഘടന ഭേദഗതി 1976

ഉന്നത ആശയങ്ങളായ സോഷ്യലിസവും സെക്കുലറിസവും അതുപോലെ രാഷ്ട്രത്തിന്റെ ആര്‍ജ്ജവവും വെളിപ്പെടുത്തുന്നതിനും, നിര്‍ദ്ദേശകതത്വങ്ങള്‍ക്കു കൂടുതല്‍ ഗ്രാഹ്യതയുളവാക്കുന്നതിനും അവയ്ക്ക് , അന്നു വരെ സാമൂഹ്യ-സാമ്പത്തിക പരിഷക്കാരങ്ങളെ നിരാശപ്പെടുത്തുന്ന വിധത്തില്‍ ആശ്രയിക്കേണ്ടിയിരുന്ന മൌലികാവകാശങ്ങളെ അപേക്ഷിച്ച് കൂടുതല്‍‍ പ്രാധാന്യം നല്‍കുന്നതിലേക്കുമായി ഉദ്ദേശിച്ച് ഭരണഘടനയുടെ നാല്‍പ്പത്തി രണ്ടാം ഭേദഗതി പരിഗണക്കായി ഇതിനാല്‍ സമര്‍പ്പിക്കുന്നു.

എന്നാല്‍ അവിടെയും സെക്കുലറിസം ഒരു ഉന്നത ആദര്‍ശമാണ്‍് എന്നു പറയുന്നതല്ലാതെ അതിന്റെ അര്‍ഥമോ ആശയമോ നിര്‍വചിക്കയോ വ്യക്തമാക്കയോ ചെയ്തിട്ടില്ല.

ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറിലെ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷമുള്ളണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ സെക്കുലറിസത്തിന്റെ ആശയത്തെ ഇന്ത്യക്കു പരിചിതമല്ലാത്ത ഒരു വൈദേശീയ ആധുനിക ആശയം എന്നല്ലാതെ ആരും വിലയിരുത്തിയുമില്ല്ല.

1976 കഴിഞ്ഞ് 2008ലും സെക്കുലറിസം എന്നാല്‍ എന്ത് എന്നു ചോദിച്ചാല്‍, മതേതരത്വം എന്നതില്‍ കവിഞ്ഞ് മറ്റൊന്നും എനിക്കറിഞ്ഞുകൂടായിരുന്നു. ഇനി മതേതരത്വം എന്താണ്‍് എന്നു ചോദിച്ചാല്‍ എല്ലാ മതങ്ങളും തുല്ല്യം അഥവാ മതങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല എന്നും പറഞ്ഞിരുന്നു.

എന്നാല്‍ മതങ്ങള്‍‍ തമ്മില്‍ വ്യത്യാസമില്ല എന്നു പറഞ്ഞാല്‍, എന്താണ്‍്? മതത്തിന്റെ പേരില്‍ പതിയിരുന്നോ ‍ പരസ്യമായോ പരസ്പരം വെട്ടിക്കൊല്ലുന്നതില്‍‍ കല കണ്ടെത്തുന്നവരും, ന്യൂനപക്ഷമെന്നു പറയുമ്പോഴും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള ഭൂരി പക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളും സ്വന്തമായുള്ളവരും, പള്ളിയും അമ്പലങ്ങളും പൊളിച്ച് രാഷ്ട്രീയ ചതുരംഗം കളിച്ച് ഭരണക്കസേര കൈയ്യേറുന്നവരും, ഇതൊക്കെ നോക്കി നിന്ന് ഇശ്ചാഭംഗരാകുന്നവരും പരസ്പരം മതത്തിന്റെ പേരില്‍ തുല്യരാണെന്നോ?

ശരിയാണ്‍് രാഷ്ട്ര്രിയ നേതാക്കളും മത നേതാക്കളും, ദൃശ്യ-അച്ചടി മാദ്ധ്യമങ്ങളും ഘോരഘോരം സെക്കുലറിസം= മതേതരത്വം എന്നു ധാരാളം വാക്യത്തില്‍ പ്രയോഗിക്കുച്ചുകേട്ടിട്ടുണ്ട് . പക്ഷെ അവയുടെ അര്‍ത്ഥം എവിടെയും വ്യക്തമാക്കിയതായി എനിക്കറിയാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും മതത്തിന്റെ പേരില്‍ എന്തു വര്‍ത്തമാനമുണ്ടായാലും ‘ഞാനൊരൊന്നാം തരം സെക്കുലറിസ്റ്റാണ്‍്’ എന്നു ഭൂരിപക്ഷം മലയാളികള്‍ പറയുകയും ചെയ്യും.

ഇങ്ങനെയൊരു ചിന്താക്കുഴപ്പത്തില്‍ നിന്നു കോണ്ടാണ്‍് ഞാന്‍ ചില ചോദ്യങ്ങളൊക്കെ നേരത്തേ ചോദിച്ചത്, നിങ്ങള്‍ക്കും എന്നെപ്പോലെ സംശയങ്ങള്‍ ഉണ്ടോ എന്നറിയാന്‍. എന്നാല്‍ അവയുടെ ഉത്തരങ്ങളെല്ലാം കൃത്യമായി അറിയാമെങ്കില്‍ തുടര്‍ന്നു വായിക്കണമെന്നില്ല.

അറിയാത്തവര്‍ക്കായി

സെക്കുലറിസം എന്നാല്‍ എന്ത് അതിന്റെ ചരിത്ര നാള്‍വഴികള്‍ എന്തൊക്കെ?

ജസ്റ്റീസ് ആര്‍. എ. ജഹാഗിര്‍ദാറിന്റെ അഭിപ്രായത്തില്‍, സെക്കുലറിസം എന്ന ആശയം ആദ്യമായി രൂപപ്പെട്ടത് യൂറോപ്യന്‍ റെണെയ്സന്‍സിന്റെ ഭാഗമായിട്ടാണ്‍്. അതായത് മനുഷ്യജീവിതത്തിന്റെ ഈ ലോകവ്യാപരങ്ങളെ, ദൈവാ‍രാധനക്കു വേണ്ടി തിരസക്കരിച്ചിരുന്ന മദ്ധ്യകാലഘട്ടത്തിലെ മത പ്രവണതകള്‍ക്കെതിരായിട്ടായിരുന്നു സെക്കുലറിസം എന്ന ആശയം ആദ്യമായി രൂപപ്പെട്ടത്.

എന്നാല്‍ ആദ്യം നാമകരണം ഒന്നുമില്ലായിരുന്ന ആ ആശയത്തിന് സെക്കുലറിസം എന്നു നാമകരണം ചെയ്തത് ജോര്‍ജ് ഹൊല്‍‌യോക്കാണ്‍്, 1851ല്‍.

ഹൊല്‍‌യോക്കിന്റെ നിര്‍വചനത്തില്‍ സെക്കുലറിസം വ്യക്തമായ ദൈവനിഷേധമായിരുന്നു. അന്ധമായ ദൈവസമര്‍പ്പണത്തില്‍ നിന്ന് വേറിട്ട ഒരു ജീവിതദര്‍ശനമായിരുന്നു അതില്‍ ഉള്‍ക്കൊള്ളീച്ചിരുന്നത്.

ഹെല്‍‌യൊക്കിന്റെ സെക്കുലര്‍ പ്രമാണങ്ങള്‍ എന്റെ തര്‍ജ്ജിമയില്‍ താഴെപ്പറയുന്ന പ്രകാരമാണ്‍്.

ശാ‍സ്ത്രം മനുഷ്യന്റെ യഥാര്‍ഥ മാര്‍ഗദര്‍ശമായിരിക്കെ, മതത്തില്‍ നിന്നു ജന്മമെടുത്തതല്ലാത്തതിനാല്‍ ധാര്‍മ്മികത സെക്കുലറായിരിക്കെ, ജീവിതത്തിന്റെ പ്രമാണം ശരിയും തെറ്റും വിവേചിച്ചറിയാനുള്ള മനസിന്റെ കഴിവായിരിക്കെ, ചിന്തിക്കാനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യവും ജീവിതത്തിന്റെ അനിശ്ചിതത്വവും മനുഷ്യനെ ഈ ലോകവ്യാപരത്തിലേക്കു മാത്രം നയിക്കേണ്ടിയിരിക്കുന്നു.

"science as the true guide of man, morality as secular not religious in origin, reason the only authority, freedom of thought and speech and that owing to the uncertainty of survival we should direct our efforts to this life only" (1851)


(മിഡീവല്‍ കാലഘട്ടത്തിലെ യൂറോപ്യന്‍ മത കാഴ്ച്ചപ്പാടുകള്‍ ഇന്ത്യയുടെ പ്രാചീന മതങ്ങളുടെ കാഴ്ച്ചപ്പാടില്‍ നിന്ന് വളരെ വ്യത്യസ്ഥമായിരുന്നു എന്നു പറയാതിരിക്കാന്‍ ഇവിടെ കഴിയുന്നില്ല. പ്രാചീനമതങ്ങള്‍ എന്നു ഞാനുദ്ദേശിക്കുന്നത്‍ 1950ല്‍ രൂപീകരിച്ച ഇന്ത്യയുടെ കോണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദുമതമോ റിച്വലിസ്റ്റ്ക്ക് ബ്രാഹ്മണമതമോ അല്ല എന്നും പറയട്ടെ)

ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഖണ്ഡുവില്‍ സെക്കുലറിസത്തിനു കൊടുത്തിര്‍ക്കുന്ന അര്‍ത്ഥം, മനുഷ്യന്റെ ഈ ലോക ജീവിത ക്ഷേമ ഐശ്വര്യങ്ങള്‍ക്കാധാരം അവരുടെ ധാര്‍മ്മികതയാണ്‍്, അല്ലാതെ ദൈവത്തിലോ ഭാവിരാജ്യത്തിലോ ഉള്ള വിശ്വാസമല്ല എന്നാണ്‍്.

ഒരു സെക്കുലര്‍ രാഷ്ട്രത്തിന്റെ അടിസ്ഥാനമായി ഹൊല്‍‌യോക്കു കണ്ടത്, മതവും രാഷ്ട്രവും തമ്മിലുള്ള പരിപൂര്‍ണ്ണ വേര്‍തിരിവും മത സംഘടനകള്‍ക്കനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളുടെ നിരാകരണവുമായിരുന്നു.

സെക്കുലര്‍ വ്യവസ്ഥയില്‍, മതം ഓരോ വ്യക്തിയുടേയും സ്വകാര്യവ്യാപാര‍മാണ്‍്. അതു മനസിന്റെ ശരി തെറ്റു തീരുമാനത്തിലൂടെ ധര്‍മ്മാര്‍ജ്ജനത്തിനുപകരിക്കുന്ന ഒരു ജീ‍വിതചര്യയാണ്‍്. വ്യവസ്ഥാപിത മതങ്ങളുടെ ഉദ്ദേശം മനുഷ്യനെ ഈ ധര്‍മ്മാര്‍ജനത്തില്‍ നിന്ന് അകത്തിനിര്‍ത്തുകയാണ്‍്. ഈ വ്യവസ്ഥാപിത മതങ്ങളാണ്‍് രാഷ്ട്രവുമായി ചേര്‍ന്നു നില്‍ക്കാന്‍ താല്പര്യപ്പെടുന്നതും. ഈ വ്യവസ്ഥാപിത മതങ്ങളെ രാഷ്ട്രത്തില്‍ നിന്നു വേര്‍തിരിക്കുമ്പോള്‍ മാത്രമാണ്‍് സ്വകാര്യമതങ്ങള്‍ക്കു സ്വതന്ത്രമാകാനുള്ള അവസ്ഥ ഉണ്ടാകുന്നത്. ഇതാണ്‍് സെക്കുലറിസത്തിന്റെ കാലദേശമില്ലാത്ത സന്ദേശം.

സെക്കുലര്‍‍ രാഷ്ട്രങ്ങള്‍.

മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവിനെക്കുറിച്ച് ഹെല്യോക്കിന്റെ സെക്കുലര്‍ നിര്‍വചനമുണ്ടാകുന്നതിനു വളരെ മുന്‍പുതന്നെ 1791ല്‍ അമേരിക്കന്‍ ഭരണ ഘടന, മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം അതിന്റെ ഒന്നാം ഭേദഗതിയിലൂടെ വേര്‍പെടുത്തിയിരുന്നു.

First amendment : “Congress shall make no law respecting an establishment of religion, or prohibiting the free exercise thereof;....”

അമേരിക്കന്‍ ഫെഡറലിസ്റ്റുകള്‍ക്കെതിരാ‍യി നീങ്ങിയ ആന്റിഫെഡറലിസ്റ്റു ചിന്തകനും അമേരിക്കന്‍ ഭരണഘടന നിര്‍മ്മാതാക്കളില്‍ പ്രധാനിയുമായിരുന്ന ജയിംസ് മാഡിസന്‍ മുന്നോട്ടു വച്ച ‘ബില്‍ ഒഫ് റൈറ്റ്സ്‘ ന്റെ അംഗീകാരമായിരുന്നു അമേരിക്കന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി.

First Amendment Center ന്റെ അഭിപ്രായമനുസരിച്ച്, ‍ ഒന്നാം ഭേദഗതിയുടെ അഭാവത്തില്‍, അമേരിക്കയില്‍ മതന്യൂനപക്ഷങ്ങള്‍ കൊന്നൊടുക്കപ്പെടുമായിരുന്നു, ഗവണ്മെന്റ് ഒരു പക്ഷെ ഒരു ദേശീയമതം സ്ഥാപിച്ചേനുമായിരുന്നു, ഭരണത്തെ എതിര്‍ക്കുന്നവര്‍ നിശബ്ദരാക്കപ്പെടുമായിരുന്നു, ഭരണകൂടത്തെ വിമര്‍ശിക്കാന്‍ മാദ്ധ്യമങ്ങള്‍ കൂട്ടാക്കുമായിരുന്നില്ല, സമൂഹ്യമാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ജനങ്ങളും തയ്യാറാകുമായിരുന്നില്ല.

(“Without the First Amendment, religious minorities could be persecuted, the government might well establish a national religion, protesters could be silenced, the press could not criticize government, and citizens could not mobilize for social change.)
"

അതായത് മതത്തിന്റെ പേരിലുണ്ടാകാമായിരുന്ന വിവേചനങ്ങള്‍ക്കും, ക്രൂരതകള്‍ക്കും, ഭരണകക്ഷി ഇടപെടലിനും മാദ്ധ്യമ അട്ടിമറികള്‍ക്കും നേരെ ആയുധമുയര്‍ത്തുന്നതിനും അതേസമയം എല്ലാ മതങ്ങളുടെയും (ഭൂരിപക്ഷ ന്യൂനപക്ഷ ഭിന്നത കൂടാതെ) തുല്യതയും അതു വഴി സംരക്ഷണവും ഉറപ്പുവരുത്തുന്ന
തിനും അമേരിക്കന്‍ സെക്കുലറിസത്തിനു കഴിഞ്ഞു, കഴിയുന്നു.

മതത്തിന്റെ ഒരു വിഭാഗത്തിനോ ന്യൂനപക്ഷത്തിനോ പ്രത്യേക സംരക്ഷണ കൊടുക്കാതെ തന്നെ മതതുല്യതയും മത വിവേചനവും ഇല്ലാതാക്കാം എന്നുള്ളതാണ്‍് ഇന്‍ഡ്യയെപ്പോലുള്ള മറ്റു രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ സെക്കുലറിസം നല്‍കുന്ന ഗുണപാഠം.

ഒന്നാം ഭേദഗതി നടപ്പിലാക്കിയ അന്നു തൊട്ട് ഇന്നു വരെയുണ്ടായിട്ടുള്ള അനേക അമേരിക്കന്‍ കോടതി വിധികളില്‍ ഈ ഭേദഗതിയുടെ നിലനില്‍പ്പ് പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, രാഷ്ട്രവും മതവും തമ്മിലുള്ള സെക്കുലര്‍ വേര്‍തിരിവു പരിപാലിക്കുന്നതില്‍‍ അവ നിര്‍ണ്ണായകമാ‍യ പങ്കു വഹിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെ മതം ക്രിസ്തുമതമാണെങ്കിലും പത്തു കല്പനകള്‍ പരസ്യമായി പ്രദശിപ്പിച്ച കാരണത്താല്‍ ഒരു ചീഫ് ജസ്റ്റീസിനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ട കോടതി വിധി അവയില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു.

അമേരിക്കയുടേതില്‍ നിന്ന് വ്യത്യസ്ഥമായ സാഹചര്യത്തില്‍, സെക്കുലറിസം ഭരണഘടനാ വ്യവസ്ഥയാക്കിയ രണ്ടു രാഷ്ട്രങ്ങളാണ്‍് ഫ്രാന്‍സും ടര്‍ക്കിയും. ഫ്രാന്‍സിന്റെ ഭരണം കയ്യാളിയിരുന്ന കത്തോലിക്ക മൊണാര്‍ക്കിയെ ജനങ്ങള്‍ വിപ്ലവത്തിലൂടെ അധികാരത്തില്‍ നിന്നു പറഞ്ഞുവിട്ടു. മതത്തിന്റെ ഇടപെടലില്‍ നിന്ന് ഫ്രാന്‍സ്സിന്റെ ഭരണം ഇന്നു പൂര്‍ണമായും മോചിതമാണ്‍്.

ഇസ്ലാമിന്റെ ഖിലാഫത്ത് നിയമങ്ങളും ഷറിയാ വ്യവസ്ഥകളും നിര്‍മ്മാര്‍ജ്ജനം ചെയ്തു കൊണ്ടാ‍യിരുന്നു മുസ്ഥഫാ കമാല്‍, ഒരു മുസ്ലീം രാജ്യമായിരുന്ന ടര്‍ക്കിയെ ഒരു സെക്കുലര്‍ സ്റ്റേറ്റാക്കിയത്.

ഇന്ത്യ ഒരു സെക്കുലര്‍ രാഷ്ട്രമാ ണോ?

മുകളില്‍ പറഞ്ഞ സെക്കുലര്‍ രാഷ്ട്ര മോഡലുകളില്‍ നിന്നു ഒരു സെക്കുലര്‍ രാഷ്ട്രത്തിന്റെ അവശ്യ സ്വഭാവത്തെക്കുറിച്ചു മനസിലാക്കാവുന്നതാണ്‍്. അതായത് ഒരു സെക്കുലര്‍ ഭരണഘടനയുടെ പരസ്പര പൂരകങ്ങളായ രണ്ടു വശങ്ങളാണ്‍് 1. മത സ്വാതന്ത്ര്യവും 2. മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവും.

മതസ്വാതന്ത്ര്യം അഥവ മതതുല്യത എന്നു പറഞ്ഞാല്‍, പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ മതങ്ങള്‍ തമ്മില്‍ വിവേചിക്കാതെ, ഓരോരുത്തര്‍ക്കും സ്വന്തം മതത്തിന്റെ അര്‍ത്ഥങ്ങളെയും മാനങ്ങളേയും മനസ്സിലാക്കാനും, വ്യാപാരങ്ങള്‍ നടത്താനും ആസ്വദിക്കാനും ഉള്ള സ്വാതന്ത്ര്യം.

മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവ് എന്നു പറഞ്ഞാല്‍, മതത്തിന്റെ യാതൊരു വിധമായ പ്രവര്‍ത്തനത്തിലും‍ വ്യാപാരത്തിലും ഗവണ്മെന്റു ഇടപെടാതിതിരി്ക്കുക. ഒരു മത പക്ഷത്തിനും, ഗവണ്മെന്റു ചിലവില്‍ യാതൊരു സംരക്ഷണവും നല്‍കാതിരിക്കുക.

ഇന്ത്യന്‍ ഭരണഘടന സെക്കുലര്‍ ആണോ എന്നറിയണമെങ്കില്‍ ഈ രണ്ടു സെക്കുലര്‍ പ്രമാണങ്ങളും പത്യക്ഷത്തിലോ പരോക്ഷത്തിലോ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ എന്നും ഇന്‍ഡ്യന്‍ ഭരണകക്ഷികള്‍ അതനുസരിച്ചു ഭരണം നടത്തുന്നുണ്ടോ എന്നുമറിയണം.

തുല്ല്യത, സാഹോദര്യം, പരമാധികാരം ഇവ ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറകളാണ്‍്. ഈ തുല്യതയുടെ ഒരു വിഭാഗമാണ്‍് മത തുല്യത അഥവാ മത സ്വാതന്ത്ര്യം. മൌലിക അവകാശങ്ങള്‍ എന്ന പേരിലാണ്‍് ഈ സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് ഉറപ്പു വരുത്തിയിട്ടുള്ളത്.

ഭരണഘടനയുടെ 25, 26, 27, 28 വകുപ്പുകളിലാണ്‍് പ്രധാനമായി മതസ്വാതന്ത്ര്യം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Right to Freedom of Religion

25. (1) Subject to public order, morality and health and to the other provisions of this Part, all persons are
equally entitled to freedom of conscience and the right freely to profess, practise and propagate religion.
(2) Nothing in this article shall affect the operation of any existing law or prevent the State from making
any law—
(a) regulating or restricting any economic, financial,political or other secular activity which may be associated with religious practice;
(b) providing for social welfare and reform or the throwing open of Hindu religious institutions of a public character to all classes and sections of Hindus.

Explanation I.—The wearing and carrying of kirpans shall be deemed to be included in the profession of the Sikh religion.
Explanation II.—In sub-clause (b) of clause (2), the reference to Hindus shall be construed as including a
reference to persons professing the Sikh, Jaina or Buddhist religion, and the reference to Hindu religious
institutions shall be construed accordingly.

26. Subject to public order, morality and health, every religious denomination or any section thereof shall have
the right—
(a) to establish and maintain institutions for religious and charitable purposes;
(b) to manage its own affairs in matters of religion;

എന്റെ പരിമിതമായ പരിഭാഷയോടെ ഞാന്‍ ഈ വകുപ്പുകളെ ഒന്നു അപഗ്രധിക്കാന്‍ ‍ ശ്രമിക്കുകയാണ്‍്.

ആര്‍ട്ടിക്കിള്‍ 25 (1) മത സ്വാതന്ത്ര്യം. പൊതുനിയമത്തിനും, ധാര്‍മ്മികതക്കും, ആരോഗ്യത്തിനും അതുപോലെ ഈ ഭാഗത്തനുശാസിച്ചിരിക്കുന്നതായ മറ്റു വ്യവസ്ഥകള്‍ക്കും വിധേയമായി, എല്ലാവ്യക്തികള്‍ക്കും സ്വന്തമായ മനസാക്ഷി പരിപാലിക്കുന്നതിനും, പരസ്യമായി ഏതെങ്കിലും മതപരമായ അവസ്ഥ അംഗീകരിക്കുന്നതിനും, മതാനുഠാനം നടത്തുന്നതിനും, പ്രാകൃതികമായ മാര്‍ഗങ്ങളിലൂടെ വംശവര്‍ദ്ധന (പ്രചരണം)നടത്തുന്നതിനും ഉള്ള സ്വാതന്ത്ര്യമുണ്ട്.

ആര്‍ട്ടിക്കിള്‍ 25 2 (a): മതപരമായ സ്ഥാപനങ്ങളുടെ സാമ്പത്തിക, വരുമാന വ്യാപാരങ്ങളെ നിയന്ത്രിക്കുന്നതിനും, തടസ്സപ്പെടുത്തുന്നതിനുമാവശ്യമാ‍യ നിയമ നിര്‍മ്മാണത്തില്‍ നിന്ന് ഈ വകുപ്പുകള്‍ ഗവണ്മെന്റിനെ തടയുന്നില്ല.

ഈ വകുപ്പു പ്രകാരം ഗവണ്മെന്റിന് മത സ്ഥാപനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും അവയുടെ ഭരണം സ്വയം ഏറ്റെടുക്കുന്നതിനും അധികാരമുണ്ട് . ഈ അധികാരം ഉപയോഗിച്ചാണ് കേരളത്തിലെ ക്ഷേത്രങ്ങളുടെ ചുമതലയില്‍ ഗവണ്മെന്റ് കൈ കടത്തിയിരിക്കുന്നത്.
(ഹിന്ദു കമ്യൂണലിസ്റ്റുകളുടെ കൈയില്‍ ഈ ക്ഷേത്രങ്ങള്‍ തിരിച്ചേല്‍പ്പിക്കണമെന്നല്ല ഞാന്‍ അഭിപ്രായപ്പെടുന്നത്. കൂടുതല്‍ ഇവിടെയെഴുതുന്നില്ല)

എന്നു പറഞ്ഞാല്‍ മതവും സ്റ്റേറ്റും തമ്മിലുള്ള സെക്കുലര്‍ വേര്‍തിരിവ് ഇന്‍ഡ്യയില്‍ ഗവണ്മെന്റുകള്‍ പാലിക്കുന്നില്ല.

ഇന്ത്യയിലെ അഹിന്ദുക്കളെ (ഇവര്‍ പൊതുവെ സെക്കുലര്‍ മതക്കാരായിരുന്നു എന്നു വേണം കരുതാന്‍) ഒരു കോണ്‍സ്റ്റിറ്റൂഷനല്‍ അട്ടിമറിയിലൂടെ എങ്ങനെ ഹിന്ദു കമ്യൂണലിസ്റ്റുകളുടെ എണ്ണങ്ങളായി മാറ്റി എന്നുള്ളതിന്റെ തെളിവാണ്‍് 25. 2(ബി) യുടെ വിശദീകരണം.

ഇതു ഭരണഘടനാ സൃഷ്ടികളുടെ അക്ഷന്തവ്യമായ ഒരാന്റിസെക്കുലര്‍ (പ്രതി സെക്കുലര്‍) നീക്കമായിരുന്നു.

ആര്‍ട്ടിക്കിള്‍ 27. ഒരു പ്രത്യേക മതത്തിന്റെയൊ മതവിഭഗത്തിന്റെയോ പ്രോത്സാഹനത്തിനോ ആനുകൂല്യങ്ങള്‍‍ക്കോ വിനിയോഗിക്കുന്നതിനായി ജനങ്ങളില്‍ നിന്നു നിര്‍ബന്ധിച്ച് കരം പിരിക്കുന്നതു തടയുന്നു.


ജനങ്ങളില്‍ നിന്നു പിരിക്കുന്ന കരം ഗവണ്മെന്റിലേക്കാണു പോകുന്നത്. അപ്പോള്‍ ജനങ്ങളില്‍ നിന്ന് മതക്കരം ഈടാക്കി മതപ്രോത്സാഹനത്തിനുപയോഗിക്കില്ല എന്നു വ്യവസ്ഥചെയ്യുമ്പോള്‍ അതു സ്റ്റേറ്റും മതവും തമ്മിലുള്ള വേര്‍തിരിവാണ്‍് വ്യംഗ്യമാക്കുന്നത്.


പക്ഷെ ഗവണ്മെന്റുകള്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നതെന്താണ്‍് ? ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന സാധാരണ കരം ന്യൂനപക്ഷങ്ങളുടെ മത പ്രോത്സാഹനത്തിനു വേണ്ടി നേരിട്ടുപയോഗിക്കുകയാണ്‍്.


1959 ഹജ് ആക്റ്റ് പ്രകാരം
പ്രതിവര്‍ഷം 280 കോടിയിലധികം ടാക്സ് പണമാണ്‍് ഹജ് തീര്‍ത്ഥാടകര്‍ക്കു വേണ്ടി ഗവണ്മെന്റു ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. സിക്കു, ഹിന്ദു തീര്‍ത്ഥാടകര്‍ക്കും സമാന സഹായങ്ങള്‍ ഗവണ്മെന്റില്‍ നിന്നു ലഭിക്കുന്നുണ്ടെങ്കിലും വിദേശ രാജ്യത്തേക്കുള്ള തീര്‍ത്ഥാടനം തങ്ങള്‍ക്കും കൂടി തരമാകുന്നില്ല എന്നുള്ള പരാതി കലശലായി അവരില്‍ നിലനില്‍ക്കുന്നു.

ഹജ് ആക്ടിനോടനുബന്ധിച്ചുണ്ടായ കോടതിക്കേസുകളില്‍ അതു ഭരണ ഘടനയുടെ 14, 15, 27 വകുപ്പുകളുടെ നിഷേധമാണെന്നു നിയമ വിദഗ്ദര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ആര്‍ട്ടിക്കിള്‍ 28 (1), പൂര്‍ണ്ണ ഗവണ്മെന്റു ഗ്രാന്റില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസം നിരോധിച്ചിരിക്കുന്നു.
എന്നു പറഞ്ഞാല്‍ സ്വകാര്യവിദ്യാഭ്യാസം നടത്തുന്ന മാനേജുമെന്റുകളില്‍ മതപഠനത്തിന് യാതൊരു നിയന്ത്രണവുമില്ല എന്ന്.

ജഹാഗിര്‍ധാറിന്റെ അഭിപ്രായമനുസരിച്ച് , ഇന്ത്യയിലെ മിക്കവാറും എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവണ്മെന്റില്‍ നിന്നോ ഗവണ്മെന്റ് ഏജന്‍സികളില്‍ നിന്നോ ഫണ്ടു സ്വീകരിക്കുന്നവരാണ്‍് . എന്നാല്‍ 28(1) ന്റെ ബലത്തില്‍ ഭാഗികമായി ഫണ്ടു സ്വീകരിക്കുന്ന ഭൂരിപക്ഷത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുകളില്‍ പറഞ്ഞതരത്തിലുള്ള മതപഠനം നിര്‍ബാധം നടക്കുന്നു.

ഇത്രയും വിവരങ്ങളില്‍ നിന്ന് സെക്കുലറിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായ മതതുല്യതയും, മതവും സ്റ്റേറ്റും തമ്മിലുള്ള വേര്‍തിരിവും എത്രമാത്രം ഇന്‍ഡ്യന്‍ ഭരണഘടനയില്‍ പാലിക്കുന്നുണ്ട്, പാ‍ലിക്കാനുദ്ദേശിച്ചിട്ടുണ്ട് എന്നു മനസിലാകാവുന്നതാണ്‍്.

ചുരുക്കത്തില്‍ ഇന്‍ഡ്യ ഒരു സെക്കുലറിസ്റ്റു രാജ്യത്തില്‍ നിന്നും തത്വപരമായും പ്രായോഗികമായും വളരെ വളരെ അകന്നു നില്‍ക്കുന്ന ഒരു രാജ്യമാണ്‍്. ഇന്‍ഡ്യന്‍ ഭരണകൂടത്തിനും ഇന്‍ഡ്യാക്കാര്‍ക്കും ഇല്ലാത്ത മേനിക്കുവേണ്ടി വച്ചുകെട്ടിയിരിക്കുന്ന ഒരു ജാടമാത്രമാണ്‍് ഇന്ന് സെക്കുലറിസം എന്ന വിശേഷണം.

ഇന്ത്യയെപ്പോലെയുള്ള ഒരു ബഹുമത രാജ്യത്തിന് സെക്കുലറിസം ഒരു മേനിക്കൊഴുപ്പു ജാഡയാകാന്‍ പാടില്ല. വേലിതന്നെ വിളവു തിന്നുന്നു എന്നു പറഞ്ഞതു പോലെ ഇന്ത്യന്‍ ജനാഷിപത്യത്തിനും ഇന്ത്യക്കവശ്യം വേണ്ട സെക്കുലറിസത്തിനും തുരങ്കം വയ്ക്കുന്ന വിധത്തിലാണ്‍് ഇന്ത്യയുടെ ഭരണകൂട വ്യവസ്ഥകള്‍ അതിന്റെ സൃഷ്ടികള്‍ സജ്ജമാക്കിയത് എന്നു വേണം കരുതുവാന്‍.

വാല്‍ക്കഷണം

അവസാനിക്കുന്നതും ഒരു ചോദ്യത്തിലൂടെയാവട്ടെ.

ആദ്യചോദ്യങ്ങള്‍ക്ക് നിങ്ങള്‍ മനസില്‍ കരുതിയ ഉത്തരങ്ങള്‍ക്ക് അവസാനമെത്തിയപ്പോള്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായോ?

മതത്തിന്റെ തുല്യതയും ന്യുനപക്ഷവും.

ഇന്ത്യയുടെ സെക്കുലറിസത്തിന്റെ അടിസ്ഥാനമായ മത തുല്യതയെ സമര്‍ദ്ധമായി കാറ്റില്‍ പറപ്പിക്കുന്ന ന്യൂനപക്ഷത്തിന്റെ സംസ്കാരിക വിദ്യാഭ്യസ സംരക്ഷണം അടുത്ത പോസ്റ്റ്.

അവലംബം.

http://www.iheu.org/node/298

http://www.ala.org/ala/aboutala/offices/oif/firstamendment/firstamendment.cfm


http://www.firstamendmentcenter.org/about.aspx?item=about_firstamd


http://www.usconstitution.net/consttop_reli.html#firstFollowers